കവിതയോട് പ്രണയം തോന്നാം...
അത് എഴുതിയവരോടാണെങ്കിലോ?!
നിന്റെ
വിരലുകളുടെ വഴക്കത്തിൽ
വഴുതി വീണ വരികൾക്കിടയിൽ
വഴിയറിയാതലയുന്നുണ്ട്,
ഒരു ചെറിയ വലിയ മനസ്.
അതിനു നീ വഴി കാട്ടി കൊടുക്കുക...
നിന്റെ വരകളുടെ വടിവൊത്ത വളവുകളിലൂടെ,
അക്ഷരങ്ങളായി,
വാക്കുകളായി,
വാക്യങ്ങളായി...
പുറത്തേക്കുള്ള വഴിയല്ല,
നിന്റെ അകത്തേക്കുള്ളത്...
കാരണം,
കവിതയോടല്ല,
പ്രണയം കവയിത്രിയോടാണ്...
അത് എഴുതിയവരോടാണെങ്കിലോ?!
നിന്റെ
വിരലുകളുടെ വഴക്കത്തിൽ
വഴുതി വീണ വരികൾക്കിടയിൽ
വഴിയറിയാതലയുന്നുണ്ട്,
ഒരു ചെറിയ വലിയ മനസ്.
അതിനു നീ വഴി കാട്ടി കൊടുക്കുക...
നിന്റെ വരകളുടെ വടിവൊത്ത വളവുകളിലൂടെ,
അക്ഷരങ്ങളായി,
വാക്കുകളായി,
വാക്യങ്ങളായി...
പുറത്തേക്കുള്ള വഴിയല്ല,
നിന്റെ അകത്തേക്കുള്ളത്...
കാരണം,
കവിതയോടല്ല,
പ്രണയം കവയിത്രിയോടാണ്...
ആഹാ.... അതു കൊള്ളാമല്ലോ...
ReplyDeleteപ്രിയ കവിയത്രീ.. വഴികാണിക്കുക!
:)
Deleteplz add follower gadjet.
ReplyDeleteSure. Thank you for the opinion.
Delete"വ"കാരങ്ങളിലൂടെ....അന്തരാളത്തിലേക്ക്.....ആശംസകൾ.....
ReplyDeleteനന്ദി 'വി'നോദ്....
Deleteവഴി കാണിച്ചു കൊടുക്കട്ടെ എന്നാശംസിക്കുന്നു.
ReplyDeleteഅങ്ങനൊരു വഴിയില്ലെന്ന്.... ;)
Deleteസൃഷ്ടിയോടുള്ള പ്രണയം സൃഷ്ടാവിനോടായി മാറുന്ന പോലെ.. അല്ലെ.. ;)
ReplyDeleteതിരിച്ചായിരുന്നെന്നാ ചിലപ്പോ തോന്നുക... ;)
Deleteനന്നായിട്ടുണ്ട് കവിതകൾ ..“ ചിതലരിച്ച ചിറകുകൾ‘ വളരെ ഇഷ്ടമായി!!
ReplyDeleteഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം...നന്ദി... 'രാജാവേ' ;)
Deleteആശംസകള്‍ ധ്രുവന്‍
ReplyDeleteവളരെ നന്ദി അന്നൂസ്...
Delete