പ്രിയ സുഹൃത്തുക്കൾക്ക്,
എപ്പോഴെന്നോർമയില്ല, മലയാളത്തോട് ചില മലയാളികൾക്കുള്ള ‘തനി മലയാളി സമീപനം’ കണ്ട് മടുത്തിട്ടും ആംഗലേയത്തോടുള്ള (ക്രമേണ മംഗ്ലീഷിനോടുള്ള) ‘തനി അടിമത്തവും’ കണ്ടിട്ടും ഉള്ളിൽ ജനിച്ച ഒരു ‘തനി മലയാളി’ അസൂയയ്ക്കും ചൊരുക്കിനും എന്നിലുണ്ടായ ബ്ലോഗ്....
അങ്ങനെ തുടങ്ങി. പക്ഷേ, എഴുതേണ്ടത് എന്തെന്നതിനെപ്പറ്റി ഒരു പിടിയുമില്ലാതിരിക്കുവായിരുന്നു. ഇപ്പൊ തീരുമാനിച്ചേ ഉള്ളൂ... ഈ നീല പടുതിക്കു കീഴെ, ഈ ഹൃദയം കൈക്കൊണ്ട മധുരമുള്ള ഓർമകളും, കയ്ക്കുന്ന വാക്കുകളും, എരിയുന്ന സ്പർശങ്ങളും, ത്രസിപ്പിക്കുന്ന ചിന്തകളും എല്ലാം ഇനി എന്റെ വിരലുകൾ പറയും... നിങ്ങളത് ആ കണ്ണുകൾ കൊണ്ട് കേൾക്കും എന്ന് വിശ്വസിക്കുന്നു.
എന്ന് സ്വന്തം,
ധ്രുവൻ